News One Thrissur
Thrissur

ഉരുകുന്ന വേനലിൽ പക്ഷികൾക്ക് സ്നേഹ തണ്ണീർകുടം ഒരുക്കി ജില്ലാ ജയിൽ അധികൃതർ.

തൃശൂർ: ഉരുകുന്ന വേനലിൽ പക്ഷികൾക്ക് കുടിനീർ നൽകുന്ന സ്നേഹ തണ്ണീർകുടം പദ്ധതി ജില്ലാ ജയിലിലെ പുതിയിടം കൃഷിഭൂമിയിൽ ആരംഭിച്ചു. പ്രകൃതി സംരക്ഷണ സംഘം സാരഥി ഷാജി തോമസിൻ്റെ നേതൃത്വത്തിൽ കണികൊന്ന മരത്തിൻ്റെ ചില്ലയിൽ മൺപാത്രം ഉറിയായി തൂക്കി കുടിവെള്ളം ഒഴിച്ചു കൊണ്ട് സൂപ്രണ്ട് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഷാജി തോമസ് പദ്ധതി വിശദീകരിച്ചു. ശ്രീജിത്ത്, അസി.സൂപ്രണ്ടുമാരായ സി.എം. രജീഷ്, പി.ടി. ശശികുമാർ, വെൽഫയർ ഓഫീസർ സാജി സൈമൺ, ഡെ.പ്രിസൺ ഓഫീസർമാരായ നിക്സൺ, സുധീർ, സൂരജ്, ബിനോയ്, സുമേഷ്, സുനീഷ് എന്നിവർ പങ്കെടുത്തു.

Related posts

കറുകമാട് പാലം കടവ് റോഡിൽ വാടക ക്വാർട്ടേഴ്സിൽ മധ്യവയസ്ക്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

വെങ്കിടങ്ങിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് എയർഗൺ കൊണ്ടുള്ള വെടിയേറ്റു. 

Sudheer K

ചന്ദ്രിക അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!