News One Thrissur
Thrissur

മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദന്തരോഗ വിഭാഗവും ഐസോലേഷന്‍ വാര്‍ഡും പ്രവര്‍ത്തനം തുടങ്ങി

മുല്ലശ്ശേരി: സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദന്തരോഗ വിഭാഗവും ഐസോലേഷന്‍ വാര്‍ഡും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. ഗുണമേന്മയ്ക്കുള്ള ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ഉള്‍പ്പെടെ ലഭിച്ച സംസ്ഥാന തലത്തില്‍ തന്നെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രമാണ് മുല്ലശ്ശേരിയിലേതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് ആംബുലന്‍സ്, ഡിജിറ്റല്‍ എക്‌സ് റേ, ജനറേറ്റര്‍ ഉള്‍പ്പെടെ ധാരാളം സജ്ജീകരണങ്ങള്‍ ആരോഗ്യ കേന്ദ്രത്തിന് നല്‍കിയ മുരളി പെരുനെല്ലിക്ക് ആരോഗ്യവകുപ്പിന്റെ നന്ദിയും മന്ത്രി രേഖപ്പെടുത്തി. 2020 – 21 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയതിന്റെ അവാര്‍ഡായി മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച 10 ലക്ഷം രൂപയും വാര്‍ഷിക പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് നിര്‍മാണം.

  • ചടങ്ങില്‍ മുരളി പെരുനെല്ലി എംഎല്‍എ അധ്യക്ഷനായി. ഡിഎംഒ ഡോ. ശ്രീദേവി മുഖ്യാതിഥിയായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീദേവി ജയരാജന്‍, ജിയോ ഫോക്‌സ്, എം.എം. റെജീന, ജില്ലാ പഞ്ചായത്തംഗം ബെന്നി ആന്റണി, സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സജിത ബീഗം, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

പടിയം സംഗീത് ക്ലബ്ബിൻ്റെ അഖില കേരള ഫ്ളഡ്ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് ഞായറാഴ്ച തുടക്കമാകും 

Sudheer K

ലതിക അന്തരിച്ചു

Sudheer K

അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റ്: കൊടുങ്ങല്ലൂരിൽ എൽഡിഎഫ് പ്രകടനവും പൊതു സമ്മേളനവും നടത്തി.

Sudheer K

Leave a Comment

error: Content is protected !!