News One Thrissur
Thrissur

കാക്കശ്ശേരി ഗവ: എൽപി യിൽകുട്ടികൾക്ക് കളിച്ചു പഠിക്കാൻ വർണ്ണ കൂടാരം “മാമ്പഴം” ഒരുങ്ങി

എളവള്ളി: കാക്കശ്ശേരി ഗവൺമെന്റ് എൽപി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്ക് കളിച്ചു പഠിക്കാൻ വർണ്ണ കൂടാരം “മാമ്പഴം” ഒരുങ്ങി. സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി മുല്ലശ്ശേരി ബിആർസിയുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപ ചിലവഴിച്ചു 13 പ്രവർത്തന ഇടങ്ങളോടുകൂടി നിർമ്മിച്ച മോഡൽ പ്രീ പ്രൈമറി വർണ്ണ കൂടാരം ‘മാമ്പഴം’ ഉദ്ഘാടനം മണലൂര്‍ എംഎൽഎ മുരളി പെരുനെല്ലി നിർവഹിച്ചു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് അധ്യക്ഷനായി.

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ മുഖ്യാതിഥിയായി. മുല്ലശ്ശേരി ബിആർസി ബിപിസി അനീഷ് ലോറൻസ് പദ്ധതി വിശദീകരണം നടത്തി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപ്, വിഷ്ണു കെ.ഡി, എൻ.ബി. ജയ, ടി.സി. മോഹനൻ,എം.പി ശരത് കുമാർ, പി.എം. അബു, സുന്ദരൻ കരുമത്തിൽ, ലിസി വർഗീസ്,വർഷ സുഭാഷ്, പ്രസാദ് കാക്കശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ പ്രധാന അധ്യാപകൻ സജീന്ദ്ര മോഹൻ സ്വാഗതവും സീനിയർ അധ്യാപിക പ്രിൻസി നന്ദിയും പറഞ്ഞു. പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ ശാരീരിക മാനസിക വികാസത്തിന് ഉതകുന്ന ശാസ്ത്രയിടം, ഭാഷാ വികാസയിടം, കരകൗശല ഇടം,സംഗീതയിടം, ഹരിതോദ്യാനം, നിർമ്മാണ ഇടം, ഇ -ഇടം, കളിയിടം,കുഞ്ഞരങ്‌,ഗണിത ഇടം, വരയിടം,ഫർണിച്ചർ ഇടം, പഞ്ചേന്ദ്രിയാനുഭവയിടം തുടങ്ങിയ 13 ഇടങ്ങളോടുകൂടിയാണ് മോഡൽ പ്രീ പ്രൈമറി സജ്ജീകരിച്ചിരിക്കുന്നത്.

Related posts

അരിമ്പൂർ ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടിയിൽ വിഷുക്കൈനീട്ടവും വിഷു സദ്യയും

Sudheer K

തിരൂരിൽ കാണാതായ കുഞ്ഞിന്റെ മൃതദേഹം കിട്ടി; കണ്ടെത്തിയത് തൃശ്ശൂർ റെയിൽവേസ്റ്റേഷനിലെ ഓടയിൽ നിന്ന്

Sudheer K

കയ്പമംഗലത്ത് കാർ ഓട്ടോയിലിടിച്ച് നാല് പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!