വെങ്കിടങ്ങ്: സഹോദരങ്ങളായ മൂവർസംഘം തിങ്കളാഴ്ച തുടങ്ങിയ എസ്എസ്എൽസി പരീക്ഷ എഴുതാൻ എത്തി. വെങ്കിടങ്ങ് കണ്ണോത്ത് പാലയൂർ വീട്ടിൽ തോമസ് – ജിഷ ദമ്പതികളുടെ മക്കളായ അനീന തോമസ്, അനിറ്റ തോമസ്, അൽജോ തോമസ് എന്നീ മൂവർ സംഘമാണ് ഏനാമാക്കൽ സെൻ്റ് ജോസഫ് ഹൈസ്കൂളിൽ പരീക്ഷ എഴുതാൻ എത്തിയത്.
മൂവർ സംഘത്തിൽ 2 പേർ പെൺകുട്ടികളും ഒരാൾ ആൺകുട്ടിയുമാണ്. ആദ്യ പരീക്ഷ സംസ്കൃതം എളുപ്പമായിരുന്നുവെന്നാണ് മൂവർ സംഘം പറഞ്ഞത്. എല്ലാ വിഷയങ്ങ ളിലും എ പ്ലസ് നേടണമെന്നാണ് മൂവർ സംഘത്തിൻ്റെ ആഗ്രഹം. 8-ാം ക്ലാസ് മുതൽ ഏനാമാവ് സ്കൂളിലാണ് ഇവരുടെ പഠനം. മൂന്നു പേരും സ്കൂളിലെ മികച്ച വിദ്യാർത്ഥികളാണ്. പാഠ്യാതര പ്രവർത്തനങ്ങളിലും മൂവർ സംഘം സജീവമാണ്. അൽജോ ഈ വർഷം നടന്ന ബോൾ ബാറ്റ്മെൻ്റ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചിരുന്നു. അനീനയും അനിറ്റയും ഡാൻസർമാരാണ്. ഗൈഡിലും സജീവമാണ്. ഇവരുടെ അമ്മ ജിഷ വെങ്കിടങ്ങ് ഗവ.എൽപി സ്കൂളിലെ താത്കാലിക അധ്യാപിയായി പ്രവർത്തിക്കുന്നു. ഇവരുടെ പിതാവ് വിദേശത്ത് ഡ്രൈവറായി കഴിഞ്ഞ 20 വർഷമായി ജോലി ചെയ്യുന്നു. പഠനത്തിൽ മികച്ച പിന്തുണയാണ് മാതാപിതാക്കൾ നൽകുന്നത്.