തൃപ്രയാർ: അനധികൃതമായി വിദേശമദ്യം വിൽപന നടത്തിയയാൾ അറസ്റ്റിൽ. വലപ്പാട് കോതകുളം തായംകോട്ട് ഉണ്ണികൃഷ്ണൻ (60)ആണ് വാടാനപ്പള്ളി റേഞ്ച് എക്സൈസ് പിടികൂടിയത്. 6 ലിറ്റർ മദ്യമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി. സുനിൽ കുമാർ, പ്രിവൻ്റീവ് ഓഫീസർ കെ.ആർ. ഹരിദാസ്, ആൻ്റ്ണി, അബ്ദുൾ നിയാസ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.