അരിമ്പൂർ: അരിമ്പൂർ ഗവ. യുപി സ്‌കൂളിൽ ജൂനിയർ റെഡ്ക്രോസ് അംഗങ്ങളുടെ കേപ്പിങ് സെറിമണി നടത്തി. തൃശൂർ അസി.കളക്ടർ കാർത്തിക് പാണിഗ്രഹി ഉദ്‌ഘാടനം ചെയ്തു. അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. സജീഷ് അധ്യക്ഷനായി. 13 ആൺകുട്ടികളും 7 പെണ്കുട്ടികളുമാണ് കേപ്പിങ് സെറിമണിയുടെ ഭാഗമായത്. ജൂനിയർ റെഡ് ക്രോസ്സ് കൗൺസിലർ കെ.ബിന്ദു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഹരിദാസ് ബാബു, വാർഡംഗം സി.ഡി. വർഗീസ്, അദ്ധ്യാപിക ട്വിൻസി, അരുൺമാത്യു, പിടിഎ പ്രസിഡന്റ് ടി.പി. ഷിജു തുടങ്ങിയവർ പങ്കെടുത്തു.