അരിമ്പൂർ: അന്തിക്കാട് ബ്ലോക്ക് ഭിന്നശേഷി കലോത്സവം അരിമ്പൂരിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിന്ധു ശിവദാസ് അധ്യക്ഷത വഹിച്ചു. ശിശുവികസന പദ്ധതി ഓഫീസർ രഞ്ജിനി എൽ, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, താന്ന്യം പ്രസിഡന്റ് ശുഭ സുരേഷ്, ജനപ്രതിനിധികളായ രഹ്ന പ്രജു, വൃന്ദ, ലത മോഹൻ തുടങ്ങിയവർ പങ്കെടുത്തു.