കോതപറമ്പ്: കൂട് നിറയെ കാളാഞ്ചിയും കരിമീനും, പുഴയിലെ കൂട് മത്സ്യകൃഷി വിളവെടുത്തു. സംസ്ഥാന സർക്കാറിന്റെ ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി കൊടുങ്ങല്ലൂരിലെ കോതപറമ്പ് കനോലി കനാലിൽ നടത്തിയ മത്സ്യ കൂട് കൃഷിയുടെ വിളവെടുപ്പ് ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിത പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എസ്. മോഹനൻ ആദ്യ വിൽപന നടത്തി. ടി.പി. രഘുനാഥ്, സതീഷ് കുമാർ,ഫിഷറീസ് പ്രൊമോട്ടർമാരായ രെജിത, സിമ്മി, മത്സ്യ കർഷകരായ ഷെമീർ പതിയാശ്ശേരി ഇ.കെ. രാജൻ എന്നിവർ സംസാരിച്ചു.
previous post