കൊടുങ്ങല്ലൂർ: ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം വിരമിക്കുന്ന പ്രധാനധ്യാപകർക്കും നൂൺമീൽ ഓഫീസർക്കും യാത്രയയപ്പ് നൽകി. കൈപ്പമംഗലം എംഎൽഎ ഇ.ടി. ടൈസൺ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.ആർ. ഗീത അധ്യക്ഷത വഹിച്ചു. എച്ച്എം ഫോറം കൺവീനർ പി.എ. നൗഷാദ് മാസ്റ്റർ, ട്രഷറർ ലത ടീച്ചർ, ജോയിൻ്റ് കൺവീനർ ഉഷാദേവി ടീച്ചർ, തൃശൂർ ഡയറ്റ് ഫാക്കൽറ്റി മുഹമ്മദ് റാഫി, വെള്ളാങ്കല്ലൂർ ബിപിസി ഗോഡ്വിൻ, ട്രെയ്നർമാരായ റസിയ, ശ്രീപാർവ്വതി, സീനിയർ സൂപ്രണ്ട് സുമ, ഷീന ടീച്ചർ, ഷീബ ടീച്ചർ എന്നിവർ സംസാരിച്ചു.