അരിമ്പൂർ: സംസ്ഥാന ശിശു വനിതാക്ഷേമ – ഐസിഡിഎസ് അവാർഡുകൾ പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലയിലെ അരിമ്പൂർ പഞ്ചായത്തിലെ 116ാം നമ്പർ കസ്തൂർഭ അങ്കണവാടിയിലെ ദീപ മുകുന്ദനെ സംസ്ഥാനത്തെ ഏറ്റവും നല്ല അങ്കണവാടി ടീച്ചറായി തിരഞ്ഞെടുത്തു. സംസ്ഥാന തലത്തിൽ ഏറ്റവും നല്ല അങ്കണവാടിയിയി അരിമ്പൂർ പഞ്ചായത്തിലെ 133ാംനമ്പർ ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടി തിരഞ്ഞെടുക്കപ്പെട്ടു.
അരിമ്പൂർ പഞ്ചായത്ത് ഉൾപ്പെടുന്ന അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് സിഡിപിഒ രജനി എസ്.പിള്ളയെ സംസ്ഥാനത്തെ മികച്ച സിഡിപിഒ ആയി തിരഞ്ഞെടുത്തു. വയോജന പ്രവർത്തനങ്ങളും ഭിന്നശേഷി പ്രവർത്തനങ്ങളും ആരോഗ്യ സാമൂഹിക രംഗത്തും അങ്കണവാടികളെ പ്രധാന ഇടമാക്കുന്ന അരിമ്പൂർ പഞ്ചായത്തിന്റെയും, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെയും പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയായാണ് ഈ അവാർഡുകളെ കാണുന്നതെന്നും ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നതായും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശീധരൻ, അരിമ്പൂർർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ. എന്നിവർ പറഞ്ഞു.