വാടാനപ്പള്ളി: വലപ്പാട് ഉപജില്ലയിലെ അധ്യാപകർക്ക് നൽകുന്ന വന്നേരി ചന്ദ്രശേഖരൻ മെമ്മോറിയൽ അവാർഡ് ഇത്തവണ തളിക്കുളം ഗവ: ഹയർസെക്കൻഡറി സ്കൂളിലെ കെ.എൽ. മനോഹിതിന്.10,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. ഉപജില്ലയിൽ നടത്തിവരുന്ന പ്രവർത്തനം വിലയിരുത്തിയാണ് അവാർഡിന് തെരഞ്ഞെടുത്തത്. സ്കൂളിലെ പരിസ്ഥിതി ക്ലബ്, സയൻസ് ക്ലബ്, ഇക്കോ ക്ലബ്, സീഡ് ക്ലബ് എന്നിവയുടെ കോഓഡിനേറ്ററാണ്. വ്യാഴാഴ്ച നടക്കുന്ന നടുവിൽക്കര ബോധാനന്ദവിലാസം എൽപി സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് അവാർഡ് നിർണയ കമ്മിറ്റി ചെയർമാൻ വി.സി. ഗോപിദാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
previous post