കൊടുങ്ങല്ലൂർ: ചുമരെഴുത്തിൽ കരിഓയിൽ പ്രയോഗം നടത്തിയതിനെതിരെ കോൺഗ്രസ് പ്രതിഷേധം. ശ്രീനാരായണപുരം പഞ്ചായത്തിലെ ആല 26ാം കല്ല് പടിഞ്ഞാറുഭാഗത്താണ് രാത്രിയുടെ മറവിൽ കരിഓയിൽ പ്രയോഗം നടന്നത്. പ്രദേശത്തെ ത്രിവേണി റോഡിൽ ചാലക്കുടി പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി എഴുതിയ ചുമരെഴുത്താണ് കരി ഓയിൽ ഒഴിച്ച് നശിപ്പിച്ചത്. സംഭവത്തിൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്എൻ പുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രഫ. കെ.എ. സിറാജ് അധ്യക്ഷത വഹിച്ചു.