News One Thrissur
Updates

സിദ്ധാർഥന്‍റെ മരണം: വാടാനപ്പള്ളിയിൽ മഹിള കോൺഗ്രസ് പ്രവർത്തകർ വായ മൂടിക്കെട്ടി പ്രകടനം നടത്തി

വാടാനപ്പള്ളി: വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ചും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും മഹിള കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി മഹിള കോൺഗ്രസ് വാടാനപ്പള്ളി മണ്ഡലം കമ്മിറ്റി വാടാനപ്പള്ളി സെന്‍ററിൽ വായ മൂടിക്കെട്ടി പ്രകടനം നടത്തി.

മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സുചിത്ര ദിനേശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്‍റ് വി.സി. ഷീജ, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് എം.എ. മുസ്തഫ, മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിമാരായ സുഗന്ധിനി ഗിരീഷ്, പ്രിൻസി സുരേഷ്, ഐ.ടി കോഡിനേറ്റർ ഷഫീന, ബ്ലോക്ക് ഭാരവാഹികളായ സി.എൻ. സുരജ എന്നിവർ സംസാരിച്ചു.

Related posts

മനക്കൊടി അംബേദ്കർ സബ് റോഡ് ഉദ്ഘാടനം

Sudheer K

മാധവൻ അന്തരിച്ചു.

Sudheer K

വനിതകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ

Sudheer K

Leave a Comment

error: Content is protected !!