കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണിയാഘോഷത്തിൻ്റെ ഭാഗമായുള്ള ക്ഷേത്ര പുറമ്പോക്ക് ലേലത്തിൽ റെക്കോർഡ് വരവ്. ഓപ്പൺ ലേലത്തിന് ശേഷം ടെണ്ടർ തുറന്നപ്പോഴാണ് 33 ലക്ഷത്തി മുപ്പത്തിമൂവ്വായിരത്തി 333 രൂപക്ക് ലേലം ഉറപ്പിച്ചത്. കൊടുങ്ങല്ലൂർ സ്വദേശി കരിനാട്ട് ലാലുവാണ് ടെണ്ടർ സമർപ്പിച്ചത്. പത്ത് ലക്ഷത്തി മുപ്പതിനായിരം രൂപ വരെ ലേലം വിളിച്ച ശേഷമാണ് മുദ്രവെച്ച ടെണ്ടർ തുറന്നത്. തഹസിൽദാർ എം.അനിൽകുമാർ, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ് കുമാർ എന്നിവർ ലേല നടപടികൾ നിയന്ത്രിച്ചു.