തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ, ഒല്ലൂര്‍ എഎസ്പി മുഹമ്മദ് നജീബ് എന്നിവരുടെ നേതൃത്വത്തില്‍ തൃശൂര്‍ എഞ്ചിനീയറിങ് കോളജില്‍ സജ്ജീകരിക്കുന്ന വോട്ടെണ്ണല്‍ കേന്ദ്രം, സ്‌ട്രോങ്ങ് റൂം തുടങ്ങിയവയുടെ സജ്ജീകരണങ്ങള്‍ വിലയിരുത്തി. മണലൂര്‍, ഇരിങ്ങാലക്കുട, ഒല്ലൂര്‍, പുതുക്കാട്, ഗുരുവായൂര്‍, നാട്ടിക, തൃശൂര്‍ ഉള്‍പ്പെടുന്ന തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമാണ് എന്‍ജിനീയറിങ് കോളജ്. ആവശ്യമായ ക്രമീകരണങ്ങള്‍, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് ഇലക്ഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം.സി. ജ്യോതി, തഹസില്‍ദാര്‍ സുനിത ജേക്കബ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.
previous post
next post