വടക്കേക്കാട്: കല്ലൂരിൽ ടർഫ് കോർട്ടിലെ ജനറേറ്റർ മോഷണം പോയ കേസിലെ ഒരാൾകൂടി അറസ്റ്റിൽഎറണാകുളം പറവൂർ താന്നിപ്പാടം വീട്ടിൽ സലിം ഖാൻ (46)നെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മോഷണം പോയ ജനറേറ്റർ സലീമിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. ചാവക്കാട് ബ്ലാങ്ങാട് ആക്രി കച്ചവടം നടത്തുകയാണ് സലിം. ഇവിടെയുള്ള തൊഴിലാളികളാണ് രാത്രി മോഷണത്തിനിറങ്ങുന്നത്. മോഷണ മുതൽ വാങ്ങുന്നതും സലിം ആണ്. ബംഗാൾ സ്വദേശിയായ സലിം 20 വർഷമായി എറണാകുളത്താണ് താമസം. 4 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
previous post