അന്തിക്കാട്: മുറ്റിച്ചൂർ എഎൽപി സ്കൂൾ 114-ാം വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കിഷോർ പള്ളിയാറ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ മുഖ്യാതിഥിയായി. സംസ്ഥാനത്തെ മികച്ച ഭൂമി പതിവ് തഹസിൽദാർ രാജേഷ് ചുള്ളിയിൽ, ദേശീയ പഞ്ചഗുസ്തി സ്വർണ മെഡൽ ജേതാവ് പി.രൺജിത്ത്, പിടിഎ പ്രസിഡൻ്റ് കിഷോർ പള്ളിയാറ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ എൻഡോവ്മെൻ്റ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് മെംബർ അബ്ദുൽ ജലീൽ എടയാടി ക്യാഷ് അവാർഡ് വിതരണവും നടത്തി. ഫസ്റ്റ് അസി.എ.ആർ. ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ശാന്ത സോളമൻ, സരിത സുരേഷ്, ബിആർസി കോഡിനേറ്റർ അർച്ചന, പ്രധാനാധ്യാപിക അമൂല്യ ചന്ദ്രൻ, സ്റ്റാഫ് പ്രതിനിധികളായ കെ.കെ. നജീബ്, കെ.സി. ലിജി, കെ.സൂട്ടി സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.