അന്തിക്കാട്: പടിയം സമാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11 ന് മന്ത്രി കെ. രാജൻ നിർവഹിക്കും. സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിക്കും. ടി.എൻ. പ്രതാപൻ എംപി, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് എന്നിവർ മുഖ്യാതിഥികളാകും. സംസ്ഥാന സർക്കാറിൻ്റെ 2022-23 വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്..
next post