തൃശ്ശൂർ: അടാട്ട് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. മകന് ഓട്ടിസം അസുഖമുള്ളതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന് കരുതുന്നതായി ബന്ധുക്കൾ അറിയിച്ചു. അടാട്ട് മാടശ്ശേരി വീട്ടിൽ ശിവശങ്കരൻ്റെ മകൻ സുമേഷ് (35), ഭാര്യ സംഗീത (33) മകൻ ഹരിൻ (9) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ വ്യാഴാഴ്ച രാവിലെ 9 മണിയോടെ കണ്ടത്