തൃശ്ശൂർ: റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്ക്കരിക്കുക, റേഷൻ ക്വാട്ട വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കുക, കെറ്റിപിഡിഎസ് ആക്ടിലെ അപാകത പരിഹരിക്കുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ സംസ്ഥാന വ്യാപകമായി നടത്തു ന്ന സമരത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ റേഷൻ വ്യാപാരികൾ കടകളടച്ച് തൃശ്ശൂർ കളക്ട്രേറ്റിനു മുന്നിൽ കൂട്ടധർണ്ണ നടത്തി.
ഓൾകേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി സെബാസ്‌റ്റ്യൻ ചൂണ്ടൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. കെആർഇയു (സിഐടിയു) ജില്ലാ സെക്രട്ടറി പി.ജെ. ജോൺ അദ്ധ്യക്ഷത വഹിച്ചു. പി.ആർ. സുന്ദരൻ, പി.ഡി. പോൾ, കെ.കെ. സുരേഷ്, പി.മധു, ജോൺസൺ മാഞ്ഞാള, പി.കെ. സത്യൻ, പി.എ. സാജു, കെ. സേതുമാധവൻ എന്നിവർ പ്രസംഗിച്ചു.