വലപ്പാട്: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ. അവശ്യസാധന സബ്സിഡി വില വർദ്ധനവിനും ലഭ്യത കുറവിനുമെതിരെ കർഷക കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ കർഷക കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് രവി പോലുവളപ്പിൽ ഉദ്ഘാടനം ചെയ്തു അഞ്ചുവർഷം സംസ്ഥാനത്ത് ആവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കില്ലെന്ന് പറഞ്ഞ സംസ്ഥാന സർക്കാർ ജനങ്ങൾക്ക് ഇരുട്ടടി നൽകിയെന്ന് അദ്ദേഹം പറഞ്ഞു. കർഷക കോൺഗ്രസ് വലപ്പാട് മണ്ഡലം പ്രസിഡൻ്റ് ജെൻസൺ വലപ്പാട് അധ്യക്ഷത വഹിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ബി. സജീവ് മുഖ്യപ്രഭാഷണം നടത്തി. വലപ്പാട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ഇ.ആർ. രഞ്ചൻ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ടി.എം. ഉണ്ണികൃഷ്ണൻ, വലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ബാബു കുന്നുങ്ങൽ മുഖ്യാതിഥികളായി പങ്കെടുത്തു. പ്രവീൺ രവീന്ദ്രൻ, നാട്ടിക ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ.വി. വിജയൻ, മഹിളാ കോൺഗ്രസ് വലപ്പാട് മണ്ഡലം പ്രസിഡൻ്റ് മേജി തോമസ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഗീത രാമദാസ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി നളിനി പീലാക്കി പറമ്പിൽ, വലപ്പാട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് സി.കെ. ഉല്ലാസ്, വലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പർ അനിത പ്രദീപ് കുമാർ, ശരത് കുമാർ, അനിൽ കരുവത്തി, നൗഷാദ് ഇബ്രാഹിം, ബിജു കരിപ്പാടത്ത്, മഞ്ജു ബാബു, എന്നിവർ നേതൃത്വം നൽകി.