News One Thrissur
Updates

കാരമുക്കിൽ സിപിഎം നിർമിച്ച സ്നേഹ വീട് നാളെ കൈമാറും.

കാഞ്ഞാണി: പത്ത് ലക്ഷം രൂപ ചിലവഴിച്ച് സിപിഐഎം കാരമുക്ക് ലോക്കൽ കമ്മിറ്റി ജനകീയ സഹകരണത്തോടെ നിർമിച്ച സ്നേഹവീട് വെള്ളിയാഴ്ച്ച വൈകീട്ട് 4ന് സിപിഐഎം ജില്ല സെക്രട്ടറി എം എം വർഗ്ഗീസ് കൈമാറുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അരിമ്പൂരിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ അകാലത്തിൽ മരണപെട്ട കാരമുക്ക് സ്വദേശി ചിറയത്ത് സുധീറിൻ്റെ ഭാര്യയും മക്കളുമടങ്ങുന്ന നിരാശ്രയ കുടുംബത്തിനാണ് 650 സ്ക്വയർ ഫിറ്റിൽ പൂർണ്ണമായും പണികൾ കഴിഞ്ഞ വീട് ഒരുങ്ങിയത്.

2 ബെഡ് റൂം, 2 ബാത്ത്റൂം, ഹാൾ, അടുക്കള, വർക്ക് ഏരിയ, സിറ്റൗട്ട് തുടങ്ങിയ സൗകര്യങ്ങളുണ്ട്. വീടിൻ്റെ സമർപ്പണ ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ, ടി.വി. ഹരിദാസൻ, സി.കെ. വിജയൻ, വി.എൻ. സുർജിത്ത്, കെ.കെ. ശശിധരൻ, ടി.ഐ. ചാക്കൊ തുടങ്ങിയവർ പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. സംഘാടക സമിതി കൺവീനർ വി.വി. പ്രഭാത്, ചെയർമാൻ വി.വി. സജീന്ദ്രൻ, ട്രഷറർ സി.എ. മുരളി, എം.വി. ഷാജി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Related posts

മുളകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് നേരെ മർദ്ദനം.

Sudheer K

കൊടുങ്ങല്ലൂരിൽ ബസും, കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

Sudheer K

കൊടുങ്ങല്ലൂരിൽ കോടിക്കണക്കിന് രൂപയുടെ ഭൂമി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!