കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാ കാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 35 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ.
കൊടുങ്ങല്ലൂരിലെ മേത്തല എൽത്തുരുത്ത് സ്വദേശി തറമൽ വീട്ടിൽ ഹരീഷിനെ(27) യാണ് ഇരിങ്ങാലക്കുട സ്പെഷൽ ഫാസ്റ്റ് ട്രാക്ക് ജഡ്ജിജി സി.ആ.ർ രവിചന്ദ്രൻ ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വക്കേറ്റ് ബിജു വാഴക്കാല ഹാജരായി, പ്രോസിക്യൂഷനെ സഹായിക്കു ന്നതിനായി വനിതാ സിവിൽ പൊലീസ് ഓഫീസർ രജനി ഹാജരായിരുന്നു. സർക്കിൾ ഇൻസ്പെക്ടർമാരായ പത്മരാജൻ, ഇ.ആർ. ബൈജു, ഗ്രേഡ് എസ്ഐ സുനിൽകുമാർ എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.