News One Thrissur
Updates

തൃശൂരിൽ കെ. മുരളീധരനായി ടി.എൻ. പ്രതാപൻ ചുവരെഴുതി.

തൃശൂർ: കെ. മുരളീധരനായി ടി.എൻ പ്രതാപൻ ചുവരെഴുതി. ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെയായിരുന്നു. ചുവരെഴുത്ത്. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ കെ.മുരളീധരനെ സ്ഥാനാർഥിയാക്കാൻ ധാരണയായതിനു പിന്നാലെയാണ് ചുവരെഴുത്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ കെ.മുരളീധരൻ നാളെ രാവിലെ തൃശൂരിലെത്തും.ട്രെയിൻ മാർഗം തൃശൂരിലെത്തുന്ന മുരളീധരന് റെയിൽവേ സ്റ്റേഷനിൽ സ്വീകരണമൊരുക്കും. മുരളീധരന്റെ വരവിനോടനുബന്ധിച്ച് റോഡ് ഷോ നടത്താനും ജില്ലാ നേതൃത്വം തീരുമാനിച്ചു. ഇതിനിടെ ടി.എൻ. പ്രതാപന്റെ പേരിലുള്ള ചുവരെഴുത്തുകൾ മായ്ക്കാൻ തൃശൂർ ജില്ലാ നേതൃത്വം നിർദേശം നൽകിയിരുന്നു.150ലധികം ഇടങ്ങളിൽ ടി.എൻ. പ്രതാപന് വേണ്ടി ചുവരെഴുതിയിരുന്നു.

മൂന്നരലക്ഷം പോസ്റ്ററുകളും അച്ചടിച്ചു. ബൂത്തുകൾക്കുള്ള പ്രവർത്തനഫണ്ടും വിതരണം ചെയ്തിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം വീണ്ടും ചുവരെഴുതാനായിരുന്നു നിർദേശം

Related posts

അനിൽ അന്തരിച്ചു

Sudheer K

തൃശൂർ വെസ്റ്റ് ഉപജില്ല കലോത്സവം: ആവേശമായി കലവറ നിറയ്ക്കൽ

Sudheer K

ബാലമുരളി കറുത്തടത്ത് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!