News One Thrissur
Updates

കാരമുക്കിൽ സിപിഐഎം നിർമിച്ച സ്നേഹ വീട് കൈമാറി.

കാഞ്ഞാണി: പത്ത് ലക്ഷം രൂപ ചിലവഴിച്ച് സിപിഐഎം കാരമുക്ക് ലോക്കൽ കമ്മിറ്റി നിർമിച്ച സ്നേഹവീട് സമർപ്പിച്ചു. സിപിഐ എം ജില്ല സെക്രട്ടറി എം.എം. വർഗ്ഗീസ് താക്കോൽ ദാനം നിർവഹിച്ചു. അരിമ്പൂരിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ അകാലത്തിൽ മരണപെട്ട കാരമുക്ക് സ്വദേശി ചിറയത്ത് സുധീറിൻ്റെ ഭാര്യയ്ക്കും പറക്കമുറ്റാത്ത നാലു മക്കളുമടങ്ങുന്ന നിരാശ്രയ കുടുംബത്തിനാണ് 650 സ്ക്വയർ ഫിറ്റിൽ പൂർണ്ണമായും പണികൾ കഴിപ്പിച്ച വീട് കൈമാറിയത്. വീട് കൈമാറ്റ ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ വി.വി. സജീന്ദ്രൻ അധ്യക്ഷനായി. മുരളി പെരുനെല്ലി എംഎൽഎ, ടി.വി. ഹരിദാസൻ, സി.കെ. വിജയൻ, വി.എൻ.സുർജിത്ത്, കെ.കെ.  ശശീധരൻ, വി.വി. പ്രഭാത്, സി.എ. മുരളി, ടി.ഐ. ചാക്കൊ, എം.വി. ഷാജി എന്നിവർ സംസാരിച്ചു.

വാടക വീട്ടിലായിരിക്കുമ്പോഴാണ് ആകസ്മികമായി സുധീർ മരിച്ചത്. ഭർത്താവിൻ്റെ ആകസ്മിക മരണത്തോടെ 4 മക്കളുമായി എന്ത് ചെയ്യണമെന്നറിയാതെ വാടക വീട്ടിൽ പകച്ച് നിന്ന കുടുംബത്തിന് താങ്ങും തണലുമായി സിപിഐഎം കാരമുക്ക് ലോക്കൽ കമ്മിറ്റി രംഗത്ത് വന്നതോടെയാണ് മൂന്ന് സെൻ്റ് ഭൂമിയിൽ നിരാലംബ കുടുംബത്തിന് സുന്ദരമായ ഭവനമൊരുങ്ങിയത്.

Related posts

മധു അന്തരിച്ചു.

Sudheer K

എടക്കഴിയൂരിൽ ചീട്ട് കളി സംഘത്തെ കുറിച്ച് പോലീസിന് വിവരം നൽകിയെന്ന് പറഞ്ഞ് യുവാവിന് നേരെ ആക്രമണം

Sudheer K

കാണാതായ യുവതിയേയും ഒന്നര വയസ്സായ മകളേയും കനോലിക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!