അന്തിക്കാട്: വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ കൊലപാതകം CBI അന്വേഷിക്കണമെന്നും സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് അന്തിക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്തിക്കാട് നടയിൽ പ്രധിഷേധ ജ്വാല നടത്തി. യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ: എ.വി. യദുകൃഷ്ണൻ ഉദ്ഘാനം ചെയ്തു. യൂത്ത് കോൺഗ്രസ് അന്തിക്കാട് മണ്ഡലം പ്രസിഡന്റ് അജു ഐക്കാരത്ത് അദ്ധ്യക്ഷവഹിച്ചു. കോൺഗ്രസ്സ് അന്തിക്കാട് മണ്ഡലം പ്രസിഡന്റ് കെ.ബി. രാജീവ് മുഖ്യ പ്രഭാഷണം നടത്തി. ഇ.രമേശൻ, ഷൈൻ പള്ളിപ്പറമ്പിൽ, വി.കെ. മോഹനൻ, അശ്വിൻ ആലപ്പുഴ, റസിയ ഹബീബ്, ബാലഗോപാലൻ അന്തിക്കാട്, കിരൺ തോമസ് ,ഹരി അയ്യപ്പൻ, രാഹുൽ വള്ളൂർ, അഭിഷേക് എൻ ബി, റോഷൻ വള്ളൂർ, എന്നിവർ പങ്കെടുത്തു.
previous post