News One Thrissur
Updates

തൃപ്രയാറിൽ രാജ്യാന്തര ചലച്ചിത്ര മേളക്ക് തുടക്കമായി : സംസ്കാരത്തിൻ്റെ പങ്കുവക്കലുകളാണ് സിനിമാമേളകൾ – സംവിധായിക രത്തീന 

തൃപ്രയാർ: മേളകളിൽ തിരഞ്ഞെടുക്കുന്ന സിനിമകൾ ഭൂരിഭാഗവും അതാത് നാടിൻ്റെ ജീവിതഗന്ധികളായ സിനിമകളായിരിക്കുമെന്നതിനാൽ വിവിധ സംസ്കാരങ്ങളുടെ പരസ്പരമുള്ള പങ്കുവയ്ക്കലിനും വലിയ തിരിച്ചറിവുകൾ നേടുന്നതിനും അവസരം ലഭിക്കുന്നുവെന്ന് സംവിധായിക രത്തീന പറഞ്ഞു. തിരനോട്ടം എന്ന പേരിൽ രാമുകാര്യാട്ട് ഫിലിം സൊസൈറ്റി നടത്തുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം നാട്ടിക ജെകെ സിനിമാസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു സംവിധായിക.

ചെയർമാൻ മോചിത മോഹനൻ അധ്യക്ഷത വഹിച്ചു. ഐ.ഷൺമുഖദാസ് മുഖ്യപ്രഭാഷണം നടത്തി. ഫെസ്റ്റിവൽ ഡയറക്ടർ ഐ.ഡി. രഞ്ജിത്ത്, ഐഎഫ്എഫ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ചെറിയാൻ ജോസഫ്, കൺവീനർ ഷൈലേഷ് ദിവാകരൻ, ട്രഷറർ സലിം ഇമേജ് എന്നിവർ സംസാരിച്ചു. തുടർന്ന് ഉദ്ഘാടന ചിത്രമായ ആയിരത്തൊന്ന് നുണകൾ പ്രദർശിപ്പിച്ചു. ശനിയാഴ്ച കാലത്ത് 10 ന് പത്മശ്രി ഗുരു കലാമണ്ഡലം ക്ഷേമാവതി, 11 ന് സുഗതകുമാരി ടീച്ചറെ കുറിച്ചുള്ള വോറിയോസ് ഓഫ് ദി ലോസിങ് ബാറ്റൽ എന്നീ ഡോക്യുമെൻ്ററികളും. വൈകീട്ട് 5.15 ഓറഞ്ച് മരങ്ങളുടെ വീട്, 7.30 സൈലൻ്റ് വിക്റ്റിംഗ്, ഞായറാഴ്ച കാലത്ത് 10 ന് ഛെല്ലോ ഷൊ, 12 ന് മാവോയിസ്റ്റ്, 5.15 ന് ജനനം 1947 പ്രണയം തുടരുന്നു, 7.15ന് ഗേൾസ് ഓഫ് ദ വിൻ്റ് എന്നീ സിനിമകൾ പ്രദർശിപ്പിക്കും. സംവിധായകൻ ഡോ. ബിജു, നടനും നിർമ്മാതാവുമായ പ്രകാശ് ബാരെ, സംവിധായകരായ പ്രതാഭ് ജോസഫ്, പുതുമഠം ജയരാജ് വിവിധ ദിവസങ്ങളിൽ അതിഥികളായി എത്തും.

Related posts

എല്യാമ്മ അന്തരിച്ചു 

Sudheer K

മൂന്നുപീടികയില്‍ കള്ളനോട്ട്: പാവറട്ടി സ്വദേശിയായ യുവാവ് അറസ്റ്റില്‍.

Sudheer K

വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!