അന്തിക്കാട്: ഗ്രാമപഞ്ചായത്ത് ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ 5 ലക്ഷം രൂപ വകയിരുത്തി കാരാമാക്കലിൽ ആരംഭിച്ച ലേഡീസ് ഫിറ്റ്നസ് സെൻ്റർ പ്രവർത്തനം തുടങ്ങി. കാരാമാക്കൽ എസ്.സി വനിതാ വ്യവസായ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം വി.എൻ. സുർജിത്ത് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീനാനന്ദൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്. സുജിത്ത്, വികസന കാര്യ ചെയർപേഴ്സൻ മേനക മധു, ക്ഷേമകാര്യ ചെയർമാൻ ഷഫീർ അബ്ദുൾഖാദർ, ആരോഗ്യകാര്യ ചെയർപേഴ്സൻ ശരണ്യ രജീഷ് , ബ്ലോക്ക് മെമ്പർ അബ്ദുൾ ജലീൽ, കുടുബശ്രീ ചെയർപേഴ്സൻ മണി ശശി, അന്തിക്കാട് പഞ്ചായത്ത് സെക്രട്ടറി സി.എ. വർഗ്ഗീസ്, വാർഡംഗങ്ങളായ സരിത സുരേഷ്, മിനി ചന്ദ്രൻ, ജ്യോതി രാമൻ, മിൽന സ്മിത്ത്, ലീന മനോജ്, മിനി ആൻ്റോ, കെ.കെ. പ്രദീപ് കുമാർ ശാന്ത സോളമൻഎന്നിവർ സംസാരിച്ചു