പെരിഞ്ഞനം: ദേശീയപാതയിൽ സൈക്കിളിൽ പെട്ടി ഓട്ടോ ഇടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. പെരിഞ്ഞനം ആറാട്ടുകടവ് സ്വദേശി പടിയത്ത് അലൻ ശങ്കർ (14), പെരിഞ്ഞനം സ്മാരകം സ്കൂളിനടുത്ത് തെറ്റിൽ അതുൽ കൃഷ്ണ (17) എന്നിവർക്കാണ് പരിക്ക്. ഇവരെ പെരിഞ്ഞനം ലൈഫ് ഗാർഡ് ആംബുലൻസിൽ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സാരമായി പരിക്കേറ്റ അലൻ ശങ്കറിനെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റും. ഇന്ന് പുലർച്ചെ നാലരയോടെ പെരിഞ്ഞനം യമുന ഓഡിറ്റോറിയത്തിന് മുന്നിലായിരുന്നു അപകടം. വലപ്പാട് ബീച്ചിൽ നടന്ന ശിവരാത്രിയാഘോഷത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു കുട്ടികൾ.