കൊടുങ്ങല്ലൂർ: ശൃംഗപുരം ജിഎൽപിഎസ്ബിഎച്ച്.l സ്കൂളിൽ വാർഷികാഘോഷവും പ്രീ സ്കൂൾ വർണ്ണക്കൂടാരം നിർമ്മാണോദ്ഘാ ടനവും നടന്നു. വി.ആർ. സുനിൽ കുമാർ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ടി.കെ. ഗീത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ.വി.എസ്. ദിനൽ പ്രതിഭകളെ ആദരിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.എസ്. കൈസാബ്, റോട്ടറി ക്ലബ് പ്രസിഡൻ്റ് ടി.രാജൻ, തങ്കരാജ് ആനാപ്പുഴ, ബിജോയ് കിഷോർ, ഹെഡ്മിസ്ട്രസ് ടി.ആർ സെൽവി, ടി.എസ്. രാജശ്രീ എന്നിവർ സംസാരിച്ചു.