News One Thrissur
Updates

വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽനിന്ന് കാണാതായ രണ്ട് കുട്ടികളും മരിച്ചു.

തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽനിന്ന് കാണാതായ രണ്ട് കുട്ടികളും മരിച്ചു. അരുൺ കുമാര്‍(8) സജികുട്ടന്‍(15) എന്നിവരുടെ മൃതദേഹങ്ങളാണ് വനാതിർത്തിയിലെ ഫയർലൈന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് പൊലീസും അഗ്നിശമന സേനയും തെരച്ചിൽ തുടങ്ങിയത്. കുട്ടികൾ ബന്ധുവീട്ടിൽ പോയെന്നാണ് കരുതിയിരുന്നത്. എന്നാൽ വിവരം ലഭിക്കാത്തതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു. വന്യമൃഗശല്യമുള്ള പ്രദേശത്താണ് ഇവരെ കാണാതായത്.

Related posts

കൊടുങ്ങല്ലൂരിൽ യുവാവിന് കുത്തേറ്റു

Sudheer K

ചേർപ്പിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രികൻ മരിച്ചു

Sudheer K

നമ്പർ വെട്ടി ഒട്ടിച്ച ലോട്ടറി ടിക്കറ്റ് നൽകി വിൽപ്പനക്കാരനിൽ പണം തട്ടി. 

Sudheer K

Leave a Comment

error: Content is protected !!