News One Thrissur
Updates

എടത്തിരുത്തിയിൽ വിദേശമദ്യം പിടികൂടി; പ്രതിയെ പിടിച്ചത് സാഹസികമായി

എടത്തിരുത്തി: മുനയത്ത് നിന്നും വിദേശമദ്യം പിടികൂടി. ദ്വീപിലെ ഒരു വീട്ടിൽ നിന്നുമാണ് 14 കുപ്പി അനധികൃതവിൽപ്പനക്കായി സൂക്ഷിച്ചിരുന്ന കയ്‌പമംഗലം പോലീസും നർക്കോട്ടിക് ഡോഗ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അച്ചുപറമ്പിൽ സോജി (60) എന്നയാളും പിടിയിലായിട്ടുണ്ട്. പോലീസിനെ കണ്ട് പുഴയിലേക്ക് ചാടിയ പ്രതിയെ, പോലീസും പിന്നാലെ ചാടി സാഹസികമായാണ് പിടികൂടിയത്. വീടിൻ്റെ വിവിധിയിടങ്ങളിലായി സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികൾ മിലോ എന്ന പോലീസ് നായയാണ് കണ്ടെത്തിയത്. ഡിവൈഎസ്‌പി സന്തോഷ്‌കുമാറിൻ്റെ നിർദ്ദേശപ്രകാരം കയ്‌പമംഗലം എസ്. ഐ. എൻ. പ്രദീപ്, ബിജു, ബിനീഷ്, ധനേഷ്, ഫാറൂഖ്, പ്രിയ എന്നിവർ ചേർന്നാണ് റെയ്‌ഡ് നടത്തിയത്.

Related posts

തൃക്കുന്നത്ത് ക്ഷേത്ര കലാചാര്യ നന്തി ഗരുഡ പ്രഥമ പുരസ്കാരം മണലൂർ ഗോപിനാഥിന്.

Sudheer K

ഭാർഗ്ഗവി അന്തരിച്ചു.

Sudheer K

ഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ; ഒരുമാസത്തെ കുടിശ്ശികയും ഈ മാസത്തെ പെൻഷനും നൽകും; വിതരണം ഈ മാസം അവസാനത്തോടെ.

Sudheer K

Leave a Comment

error: Content is protected !!