ചാഴൂർ: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഷോപ്പീയുടെ ഉദ്ഘാടനം സി.സി. മുകുന്ദൻ എംഎൽഎ നിർവഹിച്ചു. ചാഴുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് മോഹൻദാസ് അധ്യക്ഷയായി. കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കിയ ഉത്പന്നങ്ങളാണ് കുടുംബശ്രീ ഷോപ്പീയിൽ ഉള്ളത്. ചടങ്ങിൽ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സുധാദേവി, കുടുംബശ്രീ അസി. ജില്ലാമിഷൻ കോ – ഓർഡിനേറ്റർ സിജുകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനീത, വാർഡ് മെമ്പർമാരായ എം.കെ. ഷണ്മുഖൻ,
കെ.വി. ഇന്ദുലാൽ, വാർഡ് മെമ്പർമാർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ശോഭു നാരായണൻ, കുടുംബശ്രീ സിഡിഎസ് വൈസ് ചെയർപേഴ്സൺ ജെറീന, ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ ഗഗന, ധന്യ, സിഡിഎസ് മെമ്പർമാർ കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.