ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു
തെരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയല്‍ രാജിവച്ചു. 2027 വരെ കാലാവധി ഉണ്ടായിരിക്കെയാണ് രാജി. നിലവില്‍ മൂന്ന് അംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രണ്ട് പേര്‍ മാത്രമുണ്ടായിരിക്കെയാണ് അരുണ്‍ ഗോയലും രാജിവെക്കുന്നത്. രാജിയുടെ കാരണം വ്യക്തമല്ല. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് രാജി. തെരഞ്ഞടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള സംസ്ഥാനങ്ങളിലെ സന്ദർശനം നടക്കുമ്പോഴാണ് അരുണ്‍ ഗോയല്‍ രാജിവെക്കുന്നത്. 11 ന് ജമ്മുകശ്മീരിലായിരുന്നു സന്ദർശനം നടത്തേണ്ടിയിരുന്നത്.