കയ്‌പമംഗലം: കയ്‌പമംഗലം ബോർഡ് കിഴക്ക് ഭാഗം ചിറക്കൽ പള്ളി പരിസരത്താണ് ലൈനിൽ അമിത വൈദ്യുതി പ്രവാഹമുണ്ടായത്. കണ്ടെങ്ങാട്ടിൽ സാജന്റെ വീട്ടിലാണ് ഇതമൂലം അപകടമുണ്ടായത്, വീട്ടിലെ ഫാൻ, മിക്‌സി, ലൈറ്റുകൾ, മെയിൻ സ്വിച്ച്, മറ്റ് സ്വിച്ച് ബോർഡുകൾ, വയറിങ്ങുകൾ ഉൾപ്പെടെ എല്ലാം കത്തിനശിച്ചു. വീടിൻ്റെ ഭിതിക്കും കേടുപാടുകൾ സംഭവിച്ചു. വീടിനു സമീപത്തുള്ള 33 കെവി ലൈനിൽ പക്ഷി കുടുങ്ങയതാണ് കാരണമെന്ന് പറയുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്.