കൈപ്പമംഗലം: ചളിങ്ങാട് ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചളിങ്ങാട് അമ്പലനട പടിഞ്ഞാറുഭാഗം വലിയപറമ്പിൽ രഘുനാഥൻ (രംഗൻ) നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി ഇയാളെ വീടിന് പുറത്ത് കാണാറില്ലെന്ന് അയൽവാസികൾ പറയുന്നു. ഇന്ന് രാവിലെ അയൽപക്കത്തുള്ളവർ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ടെന്ന് കരുതുന്നു. കൈപ്പമംഗലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
previous post