കയ്പമംഗലം: കയ്പമംഗലത്ത് അറവു മാലിന്യം തള്ളിയവരെ വാഹനം സഹിതം നാട്ടുകാർ കയ്യോടെ പിടികൂടി. വിവിധ ഇറച്ചിക്കടകളിൽ നിന്നും ശേഖരിച്ച മാലിന്യമാണ് കയ്പമംഗലം ബോർഡ് പടിഞ്ഞാറ് ഭാഗത്ത് തള്ളിയത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഇവരെ കയ്യോടെ പിടികൂടി പോലീസിനെ അറിയിക്കുകയായിരുന്നു. കൊടകര സ്വദേശി അൻഷാദ് എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കടകളിൽ നിന്നും പണം വാങ്ങി ശേഖരിക്കുന്ന മാലിന്യം ഇത്തരത്തിൽ തള്ളുന്നത് ഇവർക്ക് പതിവാണെന്ന് പോലീസ് പറഞ്ഞു. എറണാകുളം സ്വദേശിയുടെതാണ് വാഹനം
next post