മലപ്പുറം: പുലാമന്തോൾ കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ എസ്ഐ മുങ്ങി മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബിഷ്മോൻ കെ.എസ് ആണ് മുങ്ങി മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മാള അന്നമട സ്വദേശിയാണ്. പുലാമന്തോൾ പാലത്തിനു സമീപം കുളിക്കാനിറങ്ങിയ സുബീഷ് മോൻ ഒഴുക്കിൽ പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ കയ്പമംഗലം സ്റ്റേഷനിൽ എസ്ഐ ആയി ജോലി ചെയ്തിട്ടുണ്ട്.
previous post