വെങ്കിടങ്ങ്: ഭരണഘടനാ സംവിധാനം ഇല്ലാതാക്കിയും മതേതരത്വം തകർത്തും സംസ്ഥാനങ്ങൾ തമ്മിലുള്ള ഫെഡറൽ സംവിധാനം കാറ്റിൽ പറത്തിയുമാണ് എൻഡിഎ കേന്ദ്രം ഭരിക്കുന്നതെന്നും സുപ്രധാനമായ ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ അപകടകരമായ പോക്ക് മനസ്സിലാക്കി ജനങ്ങൾ വോട്ട് രേഖപ്പെടുത്തണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാറിന്റെ മണലൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഷയങ്ങൾ പഠിച്ച് എടുക്കുന്ന നിലപാടുകളും ആ നിലപാടുകളിൽ അടിയുറച്ച് നിൽക്കുന്ന വ്യക്തിത്വവുമാണ് എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാറിനെ വ്യത്യസ്തനാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി. മന്ത്രി കെ. രാജൻ, സ്ഥാനാർഥി വി.എസ്. സുനിൽകുമാർ, ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, എൽഡിഎഫ് നേതാക്കളായ സി.എൻ. ജയദേവൻ, എം.കെ. കണ്ണൻ, ടി.വി. ഹരിദാസൻ, വി.ആർ. മനോജ്, എ.വി. വല്ലഭൻ, സി.ടി. ബാബു, വി.കെ. സെയ്ത് അറയ്ക്കൽ, ജോസ് താണിക്കൽ, അജി ഫ്രാൻസിസ്, വി.കെ. ജോസഫ്, ആർ.പി. റഷീദ്, പി.എൽ. സൈമൺ, കവി രാവുണ്ണി, ജോൺസൺ പനങ്ങായിൽ, രാകേഷ് കണിയാംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.