പെരിങ്ങോട്ടുകര: എൽഡിഎഫ് നാട്ടിക നിയോജക മണ്ഡലം കൺവെൻഷൻ പെരിങ്ങോട്ടുകര ശാന്തി പാലസ് ഓഡിറ്റോറിയത്തിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പി.ആർ. വർഗ്ഗീസ് അധ്യക്ഷനായി. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേബി ജോൺ, എം.കെ. കണ്ണൻ, സിപിഐ സംസ്ഥാന കൗൺസിൽ എക്സി. അംഗം കെ.പി. രാജേന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വൽസരാജ്, സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ, സി.സി. മുകുന്ദൻ എംഎൽഎ, എൽഡിഎഫ് നേതാക്കളായ ടി.ആർ. രമേഷ്കുമാർ, കെ എം ജയദേവൻ, എ.എസ്. ദിനകരൻ, എം.എ. ഹാരിസ് ബാബു, കെ.പി. സന്ദീപ്, ഷീല വിജയകുമാർ, രഘു കെ. മാരാത്ത്, പി.എൻ. ശങ്കർ, ഷൺമുഖൻ വടക്കുംപറമ്പിൽ, മോഹനൻ അന്തിക്കാട്, എം.കെ. വസന്തൻ, ഷീന പറയങ്ങാട്ടിൽ, എം.ജി. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.1501 അംഗ തെരഞ്ഞെടുപ്പ് ജനറൽ കമ്മിറ്റിയെയും 251 അംഗ എക്സി. കമ്മിറ്റിയെയും തീരുമാനിച്ചു. ഭാരവാഹികൾ: പി.ആർ. വർഗ്ഗീസ് (പ്രസിഡൻ്റ്), കെ.പി. സന്ദീപ് (സെക്രട്ടറി), സി.ആർ. മുരളീധരൻ (ട്രഷറർ).
previous post