കൊടുങ്ങല്ലൂർ: കെഎസ്ആർടിസി കൊടുങ്ങല്ലൂർ യൂണിറ്റിൽനിന്ന് മൂന്ന് അന്തർ സംസ്ഥാനസർവീസുകൾ ബുധനാഴ്ച തുടങ്ങും. തൃപ്രയാർ – വാടാനപ്പള്ളി – കാഞ്ഞാണി – പാലക്കാട് – വാളയാർ വഴി കോയമ്പത്തൂരിലേക്ക് രണ്ടു സർവീസുകളും തൃപ്രയാർ — വാടാനപ്പള്ളി – കാഞ്ഞാണി – തൃശ്ശൂർ – കൊഴിഞ്ഞാമ്പാറ – ഗോവിന്ദാപുരം വഴി പൊള്ളാച്ചിയിലേക്ക് ഒരു സർവീസുമാണ് ആരം ഭിക്കുന്നത്. ഇതിനു പുറമേ, പറവൂരിൽ നിന്ന് ഇതേ റൂട്ടിൽ മറ്റു രണ്ടു സർവീസുകൾകൂടി ചൊവ്വാഴ്ച മുതൽ കോയമ്പത്തൂരിലേക്ക് തുടങ്ങും. ഇതോടെ ജില്ലയിലെ തീരദേശത്തുകൂടി കോയമ്പത്തൂരിലേക്കുള്ള കെഎസ്ആർടിസി സർ വീസുകളുടെ എണ്ണം നാലാകും. മൂകാംബികയി ലേക്കുണ്ടായിരുന്ന ഏക സർവീസ് നിർത്തിയതിനുശേഷം മൂന്ന് അന്തർ സംസ്ഥാന സർവീസുകൾ ബുധനാഴ്‌ച മുതൽ ആരംഭിക്കുന്നത്. കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളുമായി കച്ചവട ബന്ധങ്ങളുള്ള തീരദേശത്തിന് ആശ്വാസകരമാണ്.
പൊള്ളാച്ചി സർവീസ് പഴനി വരെ നീട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പുറപ്പെടുന്ന സമയംകൊടുങ്ങല്ലൂർ-പൊള്ളാച്ചി രാവിലെ 6.25നു പുറപ്പെട്ട് 10.35 നു എത്തിച്ചേരുന്നു, തിരികെ വൈകീട്ട് 7.30നു പുറപ്പെട്ട് 11.35നു കൊടുങ്ങല്ലൂരിൽ എത്തിച്ചേരും. കോയമ്പത്തൂർ സർവീസുകൾ രാവിലെ 7.00,11.00 സമയങ്ങളിൽ പുറപ്പെട്ട് ഉച്ചക്ക് ശേഷം 12.20,4.00 മണിക്ക് എത്തിയ ശേഷം തിരികെ രാവിലെ 3.00,9.00 മണി സമയങ്ങളിൽ കൊടുങ്ങല്ലൂർ എത്തിച്ചേരും.