തളിക്കുളം: രാജ്യത്ത് അധാർമ്മികമായ രീതിയിൽ പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കിയത് റദ്ദ് ചെയ്യണമെന്നാ വശ്യപ്പെട്ട് തളിക്കുളം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിനോടനുബന്ധിച്ച് നടന്ന പൊതുയോഗം മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എ. ഹാറുൺ റഷീദ് ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് നേതാകളായ പി.എസ്. സുൽഫിക്കർ, പി.എം. അബ്ദുൾ ജബ്ബാർ, ഫിറോഷ് ത്രിവേണി, കെ.എസ്. റഹ്മത്തുള്ള, സി.വി. ഗിരി, രമേഷ് അയിനിക്കാട്ട്, ഷൈജ കിഷോർ, അബ്ദുൾ ഗഫൂർ, മുനീർ ഇടശ്ശേരി, അബ്ദുൾ നാസർ തുടങ്ങിയവർ നേതൃത്വം നൽകി