News One Thrissur
Updates

നാട്ടിക എസ്എൻ കോളജിലെ ലൈബ്രറി ബുക്ക് മാർക്ക് അവാർഡ് വി.കെ. വിസ്മയക്ക് സമ്മാനിച്ചു.

തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളജ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 2023-24 ലെ ഏറ്റവും മികച്ച വായനക്കുള്ള ലൈബ്രറി ബുക്ക് മാർക്ക് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. അധ്യയന വർഷത്തെ മികച്ച വായനക്കുള്ള ഈ പുരസ്കാരം അവസാന വർഷ മലയാള ബിരുദ വിദ്യാർഥിനി വി.കെ. വിസ്മയയ്ക്ക് ലഭിച്ചു. നാട്ടിക മണപ്പുറത്തിന്റെ സ്വന്തം എഴുത്തുകാരൻ ബാപ്പു വലപ്പാടിന്റെ ലെല്ല പബ്ലിക്കേഷൻസാണ് ക്യാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന സമ്മാനം നൽകുന്നത്.

കോളജ് സെമിനാർ ഹാളിൽ വെച്ച് നടന്ന ചടങ്ങ് മുൻ എംഎൽഎ ഗീത ഗോപി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ.എം.പി. സുബിൻ അധ്യക്ഷനായി. എഴുത്തുകാരൻ ബാപ്പു വലപ്പാട് വിജയികളെ പൊന്നാട അണിയിച്ച് ആദരിച്ചു. ഡോ.പി.എസ്. ജയ, ഡോ.കെ.കെ. ശങ്കരൻ, മുഹ്സിൻ മാസ്റ്റർ, എം.എ. സലിം, ആർ.കെ. ബദറുദ്ദീൻ, ഉമ്മർ പഴുവിൽ, റൗഫ് ചേറ്റുവ, എഴുത്തുകാരി ദയ, സരസ്വതി വലപ്പാട്, ലൈബ്രേറിയൻ പി.ബി. മിഥു, ഡോ.ആര്യ വിശ്വനാഥ് സംസാരിച്ചു.

.

Related posts

കോൾ മേഖലയിൽ എഫ്ആർപി ഷട്ടറുകൾ സ്ഥാപിച്ചതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

Sudheer K

വി.കെ. രാജൻ സ്മാരക അവാർഡ് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രന്. 

Sudheer K

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്.

Sudheer K

Leave a Comment

error: Content is protected !!