News One Thrissur
Updates

വലപ്പാട് ഗ്രാമ പഞ്ചായത്ത് എസ്. സി മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു.

തൃപ്രയാർ: വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ വാർഷിക പദ്ധതി 2023-24 എസ്.സി മത്സ്യ തൊഴിലാളി വിദ്യാർഥികൾക്ക് ഫർണീച്ചർ വിതരണം നടത്തി.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഷിനിത ആഷിക് ഉദ്ഘാടനം ചെയ്തു. മത്സ്യ തൊഴിലാളി കുടുംബങ്ങളിൽ 33 വിദ്യാർഥികൾക്കും എസ്.സി വിഭാഗത്തിൽ 70 വിദ്യാർഥികൾക്കുമാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

വൈസ് പ്രസിഡന്റ്‌ വി.ആർ. ജിത്ത് അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ. തപതി, ജ്യോതി രവീന്ദ്രൻ, ജനപ്രതിനിധികളായ കെ.എ. വിജയൻ, ഇ.പി. അജയ്‌ഘോഷ്, രശ്മി ഷിജോ, സിജി സുരേഷ്, അജ്മൽ ഷെരീഫ്, അനിത കാർത്തികേയൻ, ഫാത്തിമ സലീം, അനിത തൃത്തീപ്കുമാർ, ഷൈൻ നേടിയിരിപ്പിൽ, വൈശാഖ്, ഷൈൻ നേടിയിരിപ്പിൽ,അസിസ്റ്റന്റ് സെക്രട്ടറി വേണുഗോപാൽ, ഫിഷറീസ് ഓഫീസർ അശ്വിൻ, സൽമ ടീച്ചർ പങ്കെടുത്തു.

Related posts

കാരമുക്കിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മുതിർന്ന അംഗം കെ.വി. രാമകൃഷ്ണൻ അന്തരിച്ചു

Sudheer K

വാടാനപ്പള്ളിയിൽ ഉത്സവത്തിന് കൊണ്ട് വന്ന ആന ഇടഞ്ഞു.

Sudheer K

നാട്ടിക മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ യു.എ.ഇ. നാട്ടിക മഹല്ല് വെൽഫെയർ കമ്മിറ്റി നിർമ്മിച്ച എട്ടാമത്തെ വീട് സമർപ്പിച്ചു.

Sudheer K

Leave a Comment

error: Content is protected !!