News One Thrissur
Updates

പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം: തൃപ്രയാറിൽ എൽഡിഎഫിൻ്റെ പ്രതിഷേധ പ്രകടനം. 

തൃപ്രയാർ: പൗരത്വ നിയമ ഭേദഗതി വിജ്ഞാപനത്തിനെതിരെ എൽഡിഎഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ല എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് നാട്ടിക മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കേന്ദ്ര ഗവൺമെൻ്റിനും ബിജെപിക്കുമുള്ള ശക്തമായ താക്കിതായി മാറി. നൂറ് കണക്കിന് പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്.

തൃപ്രയാർ സെൻ്ററിലൂടെ തെക്കെ പെട്രോൾ പമ്പ് വഴി നാട്ടിക പഞ്ചായത്തോഫീസ് പരിസരത്ത് സമാപിച്ചു. ടി.ആർ. രമേഷ് കുമാർ, എം.എ. ഹാരിസ് ബാബു, കെ.പി. സന്ദീപ്, കെ.എം ജയദേവൻ, ഷീല വിജയകുമാർ, സി.ആർ. മുരളീധരൻ, കെ.ആർ. സീത, എം. സ്വർണലത, ടി.എസ്. മധുസൂദനൻ, പി.എസ്. ഷജിത്ത്, സജ്ന പർവിൻ, എം.ആർ. ദിനേശൻ, ഇ.പി.കെ സുഭാഷിതൻ, ഇ.കെ. തോമസ്, കെ.കെ. ജിനേന്ദ്രബാബു നേതൃത്വം നൽകി.

Related posts

അരിമ്പൂരിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു 

Sudheer K

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 38 വർഷം തടവും പിഴയും വിധിച്ചു.

Sudheer K

തൃശൂരില്‍ സ്വര്‍ണ തൊഴിലാളികളെ ആക്രമിച്ച് 42 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു പ്രതികൾ കൂടി പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!