News One Thrissur
Updates

തൃശൂരിൽ വാഹനാപകടം: ഒരു മരണം ;10 പേർക്ക് പരിക്ക്

തൃശ്ശൂർ: പുഴക്കല്‍ ഹൈടെക് ആശുപത്രിയക്ക് സമീപം കാറും മിനി ബസ്സും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു പത്ത് പേര്‍ക്ക് പരിക്കേറ്റു. കാറില്‍ സഞ്ചരിച്ചിരുന്ന് രണ്ട് പേരുടെ നില ഗുരന്തരമായി തുടരുന്നു പുലര്‍ച്ച 5 30 ന് ആണ് സംഭവം. തൃശ്ശൂര്‍ ഭാഗത്തുനിന്നും പോയിരുന്ന ടെമ്പോ വാനും കുന്നംകുളം ഭാഗത്ത് നിന്നും വന്നിരുന്ന വാഗണര്‍ കാറും തമ്മില്‍ കൂട്ടിയിടിക്കുക യായിരുന്നു ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട് മിനി വാന്‍ സമിപത്തെ കാര്‍ഷിക വിപണന കേന്ദ്രത്തിലേക്ക് ഇടിച്ച കയറി മറിഞ്ഞു. കാര്‍ ഓടിച്ചിരുന്ന ആലപ്പുഴ പുന്നപ്ര നോര്‍ത്ത് സനാതനപുരം ചീതക്കോട്ട്‌വെളി രാമക്യഷണ പണിക്കര്‍ മകന്‍ അനില്‍ കുമാര്‍ (48) ആണ് മരിച്ചത്. ഇപ്പോള്‍ പാലക്കാട് ഗോവിന്ദപുരത്താണ് താമസം. ടെമ്പോ വാനില്‍ ഉണ്ടായിരുന്ന ആളുകള്‍ക്ക്  പരിക്കേറ്റത്. കാറില്‍ ഉണ്ടായിരുന്ന ഭാര്യ സുകന്യ, പാലക്കാട് താമസിക്കുന്ന സുസ്മിത നാരായണന്‍, ദ്യശ്യ നാരായണന്‍ (8), ധാര്യഷ നാരായണന്‍ ( 9), സുശില (58), ഗീരിഷ് (30 ), അഭിനന്ദ് അനില്‍കുമാര്‍ (8), എന്നിവരെയും മിനി വാനില്‍ ഉണ്ടായിരുന്നവരെയും അമല മെഡിക്കല്‍കോളജ് ആശുപത്രിയിലും ജില്ലാ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു.

Related posts

കാഞ്ഞാണി തൃക്കുന്നത്ത് മഹാദേവ വിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന്.

Sudheer K

സ്കൂട്ടറിൽ കെഎസ്ആർടിസി ബസ്സിടിച്ച് വയോധികന് പരിക്ക്

Sudheer K

ചാമക്കാലയിൽ കണ്ണിൽ മുളക്പൊടി തേച്ച് മാല പൊട്ടിക്കാൻ ശ്രമം, യുവതി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!