തൃപ്രയാർ: വലപ്പാട് ഗ്രാമ പഞ്ചായത്തിലെ പൊതു സ്ഥലങ്ങളിലും മാലിന്യ നിക്ഷേപിക്കുന്ന ഇടങ്ങളിലും സ്കൂൾ പരിസരത്തും ബീച്ചകളിലുമായി 38 കാമറകൾ മണപ്പുറം ഫൗണ്ടറിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തി സ്ഥാപിച്ചു. സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 6.5 ലക്ഷം രൂപ ചെലവാഴിച്ചണ് 38 സോളാർ കാമറകൾ പലയിടങ്ങളിലായി സ്ഥാപിച്ചത്. കാമറകളുടെ തുടർപരിപാലനവും അതിലെ നെറ്റ് വർക്ക് കണക്ഷൻ ഉൾപ്പടെയുള്ള ചെലവുകൾ ഗ്രാമ പഞ്ചായത്താണ് വഹിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷയായി. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ, വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത്, ജ്യോതി രവീന്ദ്രൻ, കെ.എ. തപതി, ബ്ലോക്ക് മെംബർ വസന്ത ദേവലാൽ, ജനപ്രതിനിധികളയ ഇ.പി. അജയഘോഷ്, കെ.എ. വിജയൻ, സിജി സുരേഷ്, അനിത കാർത്തികേയൻ, അജ്മൽ ഷെരീഫ്, മണി ഉണ്ണികൃഷ്ണൻ, ഷൈൻ നേടിയിരിപ്പിൽ, അനിത തൃത്തീപ്കുമാർ, മണപ്പുറം ഫൌണ്ടേഷൻ ജനറൽ മാനേജർ ജോർജ് മൊറൊലി, പഞ്ചായത്ത് സെക്രട്ടറി ഷിനിൽ, ഫൗണ്ടേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
previous post