എടമുട്ടം: പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേല ആഘോഷിച്ചു. കാഴ്ചശീവേലിക്ക് അഞ്ചാനകളുടെ അകമ്പടിയോടുകൂടി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഭഗവതിയുടെ തിടമ്പേറ്റി. വലത്തെ കൂട്ടായി കുറുപ്പത്ത് ശിവശങ്കരനും, ഇടത്തെ കൂട്ടായി പാറമേക്കാവ് കാശിനാഥനും അണിനിരന്നു. മേളകലാനിധി പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ നൂറിൽപരം മേള കലാകാരന്മാർ പങ്കെടുത്ത മേളം കാഴ്ചശീവേലിക്ക് അകമ്പടിയായി. പകൽ പൂരത്തിന് സമാപ്തി കുറിച്ചുകൊണ്ട് വർണ്ണമഴ നടന്നു. അശ്വതി വേല കമ്മിറ്റി പ്രസിഡൻറ് രാഗേഷ് യു ആർ .സെക്രട്ടറി പ്രതീഷ് ശാർക്കര ‘ജോ :ട്രഷറർ അനൂപ് തോട്ടാരത്ത്,’ ട്രസ്റ്റ് ബോർഡ് ചെയർമാൻ സുമിത്രൻ തോട്ടാരത്ത് ‘ അശ്വതി വേല കമ്മിറ്റി വൈസ് പ്രസിഡൻറ് മിഥുൻ സി.എം. ജോ: സെക്രട്ടറി സുമേഷ് പാനാട്ടിൽ, എക്സിക്യൂട്ടീവ് ഓഫീസർ തുളസി കെ.സി, ട്രസ്റ്റി ബോർഡ് മെമ്പേഴ്സ് ശ്യാമളാ ദേവി കിഴക്കേടത്ത്, പ്രകാശൻ കിഴക്കേ പുരയ്ക്കൽ, മനോജ് കൂടക്കര, ജനാർദ്ദനൻ വല്ലത്ത്, ബാലൻ പാണാട്ടിൽ, സുജിത്ത് കിളിയന്ത്ര എന്നിവർ നേതൃത്വം നൽകി. മേൽശാന്തി പ്രദോഷ്ശങ്കർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
next post