തൃശൂർ: പഴയന്നൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വെള്ളാറുകുളം നെയ്തുകുളങ്ങര ശശികുമാറിന്റെ മകൻ ശരത്കുമാർ (27)ആണ് മരിച്ചത്. പഴയന്നൂരിൽ നിന്ന് ബൈക്കിൽ ആലത്തൂരിലേക്ക് പോവുകയായിരുന്ന ശരത് എതിരെ പഴയന്നൂരിലേക്ക് വരികയായിരുന്ന കൃഷ്ണകൃപ എന്ന ബസിൽ ഇടിക്കുകയായിരുന്നു.
previous post