തൃപ്രയാർ: മതനിരപേക്ഷ രാജ്യത്ത് പൗരത്വം അടിസ്ഥാന രേഖയാകുമ്പോൾ മതം നോക്കി പൗരത്വം നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി. എൻ. പ്രതാപൻ എംപി പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്നത് ഓരോ പൗരനും തുല്യതയാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ തുല്യതയെ ഹനിക്കുന്ന നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്. ന്യൂനപക്ഷങ്ങളെ അടിച്ചമർത്തിയും ഭയപ്പെടുത്തിയും രാജ്യം ഭരിക്കാമെന്ന് ഒരു സംഘപരിവാർ സർക്കാരും കരുതേണ്ട എന്നും ടി.എൻ. പ്രതാപൻ എംപി കൂട്ടിച്ചേർത്തു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മോദിക്ക് മതഭ്രാന്ത് എന്ന മുദ്ര വാക്യം ഉയർത്തി നടത്തിയ നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യായിരുന്നു ടിഎൻ പ്രതാപൻ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.ഐ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മാരായ അനിൽപുളിക്കൽ, നൗഷാദ് ആറ്റുപറമ്പത്ത്, വി.ആർ. വിജയൻ, കെ. ദിലീപ് കുമാർ, സി.എം. നൗഷാദ്, സുനിൽ ലാലൂർ,എ.എ. മുഹമ്മദ് ഹാഷിം, പി. വിനു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌മാരായ പി.എം. സിദ്ദിഖ്, സന്തോഷ് പി.എൻ, പി.എസ്. സുൽഫിക്കർ, സി.കെ. ചന്ദ്രൻ, ഹിറോഷ് ത്രിവേണി,എന്നിവർ സംസാരിച്ചു. എ. എൻ. സിദ്ധപ്രസാദ്, വി.ഡി. സന്ദീപ്, സി. ജി. അജിത് കുമാർ, സി.വി. ഗിരി, രഹന ബിനീഷ്, ജയ സത്യൻ, ടി.വി. ഷൈൻ, ആന്റോ തൊറയൻ, ഇ. രമേശൻ, എ.എ. മെഹബൂബ്, വി.കെ. പ്രദീപ്, ഷൈൻ പള്ളിപ്പറമ്പിൽ, ഷമീർ മുഹമ്മദാലി, സന്ധ്യ ഷാജി,ബിന്ദു പ്രദീപ്, പി.എം. അബ്ദുൾ ഗഫൂർ, തുടങ്ങിയവർ നേതൃത്വം നൽകി.
previous post